നെ​ടു​മ്പാ​ശേ​രി: പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നു​ക​ര മ​ണ​വാ​ള​ൻ വീ​ട്ടി​ൽ ജി​ൻ​സനെ​യാ​ണ് ​ (37) ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പു​തു​വാ​ശേ​രി ഭാ​ഗ​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ച പ്ര​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ജീ​പ്പി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ൾ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്തി​ന് വ​ട്ടം പി​ടി​ച്ച് വധഭീ​ഷ​ണി ​മുഴക്കുക​യാ​യി​രു​ന്നു.