നെ​ടു​മ്പാ​ശേ​രി: മൂ​ഴി​ക്കു​ളം ശാ​ല നാ​ട​ക​ക​ള​രി​യി​ൽ നാ​ട​ക പ​രി​ശീ​ല​നം ന​ട​ത്തി​യ കു​ട്ടി​ക​ൾ മൂ​ഴി​ക്കു​ളം ക​വ​ല​യി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. "പു​ഴ​യൊ​ഴു​കും വ​ഴി " എ​ന്ന പ്ര​കൃ​തി സൗ​ഹൃ​ദ നാ​ട​ക​മാ​ണ് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എം. പ്ര​ദീ​പ​ൻ നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു.

നാ​ട​ക​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​യി കാ​ണി​ക​ൾ​ക്ക് വി​ത്തു​ക​ൾ, ചെ​ടി​ക​ൾ, കൈ​പ്പു​സ്ത​കം, ഓ​ല കൊ​ണ്ട് നി​ർ​മിച്ച മീ​നു​ക​ൾ, കി​ളി​ക​ൾ എ​ന്നി​വ വി​ത​ര​ണ​ചെ​യ്തു. നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ എം.​കെ.കെ. ​പോ​റ്റി, കെ.എ​സ്. പ​ത​മ​നാ​ഭ​ൻ, ടി ​ആ​ർ പ്രേം​കു​മാ​ർ, ഡോ. എം. പ്ര​ദീ​പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.