മൂ​വാ​റ്റു​പു​ഴ: ന​ഗ​ര വി​ക​സ​ന നി​ർ​മാ​ണ പു​രോ​ഗ​തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ന​ഗ​ര വി​ക​സ​നം കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലും മേ​ൽ​നോ​ട്ട​വും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

ന​ഗ​ര വി​ക​സ​ന​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​വേ​ദ​ന സം​ഘ​വു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. കെ​ആ​ർ​എ​ഫ്ബി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ബ​ന്ധ​പ്പെ​ടു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എ​ല്ലാ ഇ​ട​പെ​ട​ലും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കു​ക​യു​മു​ണ്ടാ​യി.

എ​ൽ​ഡി​എ​ഫ് മൂ​വാ​റ്റു​പു​ഴ അ​സം​ബ്ലി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ​ൻ. അ​രു​ണ്‍, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​എം. ഇ​സ്മാ​യി​ൽ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എ. ന​വാ​സ്, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ജി ജോ​ർ​ജ്, റി​യാ​സ് ഖാ​ൻ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​മ്മാ​നു​വ​ൽ പാ​ല​ക്കു​ഴി തു​ട​ങ്ങി​യ​വ​രാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.