പി​റ​വം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പി​റ​വം ഡി​പ്പോ​യി​ൽ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ എ​ജി​എം ല​ത്തീ​ഫ് കാ​സിം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ലോ​ർ ല​ക്‌​സോ​ട്ടി​ക്ക ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക്ലി​യ​ർ സൈ​റ്റ് പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.