മൂ​വാ​റ്റു​പു​ഴ: ഇ​ഇ​സി മാ​ർ​ക്ക​റ്റി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​കോ​ത്സ​വ ന​ഗ​രി​യി​ൽ കേ​ര​ള ബാ​ങ്കി​ന്‍റെ പ​വ​ലി​യ​ൻ കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബാ​ങ്കി​ൽ ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും കാ​ർ​ഷി​ക​മേ​ള ന​ഗ​രി​യി​ലെ പ​വ​ലി​യ​നി​ൽ ല​ഭി​ക്കും. 13 വ​രെ​യാ​ണ് മേ​ള പ്ര​വ​ർ​ത്തി​ക്കു​ക.

കു​ട്ടി​ക​ൾ​ക്കാ​യി പ​സി​ൽ, റൂബി​ക്സ് ക്യൂ​ബ് മത്സരങ്ങൾ

മൂ​വാ​റ്റു​പു​ഴ: കാ​ർ​ഷി​കോ​ത്സ​വ് 2025ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ബാ​ങ്ക് കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര വേ​ദി​യി​ൽ തി​ക്കി​ത്തി​ര​ക്കി കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ. മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യി റൂ​ബി​ക്സ് ക്യൂ​ബും കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് പ​സി​ൽ ഗെ​യി​മു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​സി​ൽ ഗെ​യി​മി​ൽ വി​ജ​യി​ക​ളാ​വു​ന്ന​വ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഡെ​ക്കാ​ത്ത​ല​ൺ സൈ​ക്കി​ളാ​ണ് മെ​ഗാ സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം ക്രി​ക്ക​റ്റ് കി​റ്റും മൂ​ന്നാം സ​മ്മാ​നം ര​ണ്ട് ഫു​ട്ബോ​ളു​ക​ളും ല​ഭി​ക്കും. റൂ​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി എ​ച്ച്പി ലാ​പ്പ്ടോ​പ്പും ര​ണ്ടാം സ​മ്മാ​ന​മാ​യി ടാ​ബും ല​ഭി​ക്കും. മൊ​ബൈ​ൽ ഫോ​ണാ​ണ് മൂ​ന്നാം സ​മ്മാ​നം. 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.