എസ്എച്ച്ഒയുമായി കൂടിക്കാഴ്ച: പോല്‍ ആപ്പിലൂടെ അനുമതി തേടിയത് 1,027 പേർ
1549576
Tuesday, May 13, 2025 5:46 PM IST
കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി സ്റ്റേഷന് ഹൗസ് ഓഫീസറു(എസ്എച്ച്ഒ)മായി കൂടിക്കാഴ്ച നടത്താന്‍ 2021 ജനുവരി ഒന്നു മുതൽ ഇതുവരെ 1,027ഓളം സ്ത്രീകളും കുട്ടികളും അനുമതി തേടി. മേലുദ്യോഗസ്ഥരെ കാണാനായി പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കുന്നത് ഒഴിവാക്കാമെന്നതാണ് പോല്‍ ആപ്പിന്റെ സവിശേഷത.
അപ്പോയ്മെന്റ് എടുക്കാം
ഇതിനായി കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലെ "Personal Services' എന്ന മെനുവിലെ "Appoint ment With SHO' എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കി അപ്പോയിന്റ്മെന്റ് എടുക്കാം.
നിങ്ങള്‍ക്ക് സൗകര്യപ്രദമായ തിയതിയും സമയവും അനുസരിച്ച് കൂടിക്കാഴ്ച നടത്താം. എസ്എച്ചഒയ്ക്കും നിങ്ങള്‍ക്കും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം എസ്എംഎസ് വഴി നിങ്ങളെ അറിയിക്കും.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.
ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
2020 ജൂണ്‍ 10നാണ് പോല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായത്. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://play.google. com/store/apps/detailsid=com. keralapolicehttps://apps.apple.com/in/app/pol-app-kerala-police/id