ബിരുദദാനവും ദീപപ്രകാശനവും
1565744
Monday, June 9, 2025 4:40 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് 110 വിദ്യാര്‍ഥികളുടെ ബിരുദദാനവും 140 വിദ്യാര്‍ഥികളുടെ ദീപ പ്രകാശനവും നടത്തി. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രാർ ഡോ. പി.എസ്. സോന ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റുഫീന എട്ടുരുത്തില്‍, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെയിച്ചല്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസി എ. മാത്യു, തിരുവനന്തപുരം കിംസ് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോസ്നാ മോള് ജോര്‍ജ്,
ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ജേക്കബ് തളിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൂര്‍ദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ഗോള്ഡിന് പീറ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.