നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​റ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് നി​ർ​വ​ഹി​ച്ചു. ശ്രീ​മൂ​ല​ന​ഗ​രം കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന ജൈ​വ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​നാ​യു​ള്ള പദ്ധതിയാണ് നിറവ്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു പാ​റ​പ്പു​റം, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​ ഷെ​ബീ​ർ അ​ലി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ.​സി. ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ്പാ​ശേ​രി, പു​ത്ത​ൻ​വേ​ലി​ക്ക​ര, ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.