മഞ്ഞുമ്മലിൽ പ്രതിഷേധറാലി നടത്തി
1565752
Monday, June 9, 2025 4:54 AM IST
ഏലൂർ: ഒഡീഷയിൽ വൈദികരെ ആകമിച്ചതിനെതിരേ മഞ്ഞുമ്മൽ അമലോത്ഭവ മാതാ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. അമലോത്ഭവ മാതാ പളളിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി അയ്യംകുളം പയ്യപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിന് മുമ്പിൽ സമാപിച്ചു.
ഇടവക വികാരി ഫാ. സ്റ്റീജൻ കണക്കശേരി അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സഹവികാരി ഫാ. ആൽബിൻ തോമസ് , അഡ്വ.ജെഫ്രിൻ മാനുവൽ, ജിനി ബാറ്റൻ, ജോർജ് പാളയത്തിൽ, കെ.പി. ആൻണി, വിക്ടർ ജോൺ, കെ.ജെ. ബെനഡിക്, സെബാസ്റ്റ്യൻ പേരെര തുടങ്ങിയവർ പങ്കെടുത്തു.