കൂ​ത്താ​ട്ടു​കു​ളം: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടേ​യും പൗ​രാ​വ​ലി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​ത്താ​ട്ടു​കു​ളം കെ.​ടി. ജേ​ക്ക​ബ് ടൗ​ണ്‍ ഹാ​ളി​ൽ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് സ്വീ​ക​ര​ണ​വും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ എ​ത്തു​ന്ന ബാ​വ​യെ വി​കാ​രി ഫാ. ​പോ​ൾ പീ​ച്ചി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ച് വാ​ഹ​ന അ​ക​ന്പ​ടി​യോ​ടെ കൂ​ത്താ​ട്ടു​കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ എ​ത്തും.

അ​വി​ടെ​നി​ന്നു കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യി​ലെ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പൊ​തു​സ​മൂ​ഹ​വും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യി കൂ​ത്താ​ട്ടു​കു​ളം കെ.​ടി. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ടൗ​ണ്‍​ഹാ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തും തു​ട​ർ​ന്ന് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. മ​ന്ത്രി പി. ​പ്ര​സാ​ദ് അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശേ​ഷ്ഠ ബാ​വ​യ്ക്ക് കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കും. വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ശ്രേ​ഷ്ഠ ബാ​വ ആ​ദ​രി​ക്കും.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എം​എ​ൽ​എ​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, വി​ജ​യ ശി​വ​ൻ, ഫാ. ​റോ​യ് ജോ​ർ​ജ് ക​ട്ട​ച്ചി​റ, ത​ന്പു ജോ​ർ​ജ് തു​ക​ല​ൻ, ജേ​ക്ക​ബ് സി. ​മാ​ത്യു, പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.