മൂ​വാ​റ്റു​പു​ഴ: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​ന്പ് നി​ർ​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി ഉ​ൾ​പ്പെ​ടെ 36 പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം ജി​നു മ​ടേ​യ്ക്ക​ൽ 50-ാമ​ത് ത​വ​ണ ര​ക്തം ദാ​നം ചെ​യ്ത് ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി.

ഡോ. ​ദേ​വി​ക അ​ന്ത​ർ​ജ​നം ര​ക്ത​ദാ​ന ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​ൻ​സ​ണ്‍ ഞാ​ലി​പ്പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് പൊ​ന്നും​പു​ര​യി​ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.