മ​ര​ട് ഫ്‌​ളാ​റ്റു​ക​ളി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ത​ട​യാ​ൻ രം​ഗ​ത്തി​റ​ങ്ങും: സി​ഐ​ടി​യു
Monday, September 16, 2019 12:20 AM IST
കൊ​ച്ചി: മ​ര​ടി​ലെ ഏ​താ​നും ഫ്‌​ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി. ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് കൊ​ടു​ത്ത അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും എ​ക്‌​സം​പ്ഷ​ന്‍ കൊ​ടു​ത്ത സി​ടി​പി​യും ബി​ല്‍​ഡ​ര്‍​മാ​രും ആ​ണ് കു​റ്റ​ക്കാ​ർ. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ശി​ക്ഷി​ക്കാ​നാ ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ഇ​വ​രി​ല്‍ നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നോ കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് വി​ചി​ത്ര​മാ​ണ്.
ഫ്‌​ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രു​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ത​ട​യാ​ന്‍ സി​ഐ​ടി​യു താ​മ​സ​ക്കാ​ര്‍​ക്കൊ​പ്പം അ​ണി​നി​ര​ക്കും. ഫ്‌​ളാ​റ്റി​ലെ താ​മ​സ​ക്കാ​ര്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് സി​ഐ​ടി​യു​വും മേ​ഖ​ലാ ക​മ്മി​റ്റി​ക​ളും പ്ര​ക​ട​ന​ങ്ങ​ളും സ​ത്യാ​ഗ്ര​ഹ​ങ്ങ​ളും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ​ക്ക​മ്മി​റ്റി അ​റി​യി​ച്ചു.