‘വി​മാ​നാ​പ​ക​ട​വും മ​ണ്ണി​ടി​ച്ചി​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാപി​ക്ക​ണം’
Sunday, August 9, 2020 12:09 AM IST
കോ​ല​ഞ്ചേ​രി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​വും മൂ​ന്നാ​ർ രാ​ജ​മ​ല മ​ണ്ണി​ടി​ച്ചി​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖാ​പി​ക്ക​ണ​മെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ. ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു. മ​രി​ച്ച​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ൽ കൊ​ടു​ക്കു​ന്ന അ​തേ ന​ഷ്ട​പ​രി​ഹാ​ര തു​ക​ത​ന്നെ രാ​ജ​മ​ല അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ല്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.