തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു നാ​ളെ പ​ട്ടി​ക്കാ​ട് ഡ്രീം ​സി​റ്റി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ തു​ട​ക്കം. 10നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. ദ​ശ​ര​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11.30നു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ശി​വ​ൻ നാ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് ച​ർ​ച്ച, 4.30നു ​പു​തി​യ കൗ​ണ്‍​സി​ൽ യോ​ഗം, തെ​ര​ഞ്ഞെ​ടു​പ്പ്. 21നു 10​നു ന്ധ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 76ാം വ​ർ​ഷ​ത്തി​ലും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ പ്ര​ഭാ​ഷ​ണം.

11നു ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വ​ള്ളൂ​ർ മു​ര​ളി സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും 2.30നു ​സം​സ്ഥാ​ന വ​നി​താ ഫെ​ഡ് ചെ​യ​ർ​പ​ഴ്സ​ൺ കെ.​ആ​ർ. വി​ജ​യ വ​നി​താ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. 4.30നു ​പ്ര​ക​ട​ന​വും പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്.​വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​മോ​ഹ​ന​ൻ, ട്ര​ഷ​റ​ർ കെ.​എം.​ശി​വ​രാ​മ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​ഹാ​രി​ഫാ​ബി എ​ന്നി​വ​ർ പ​റ​ഞ്ഞു.