പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 32 വർഷം തടവ്
1278871
Sunday, March 19, 2023 12:40 AM IST
വടക്കാഞ്ചേരി: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിച്ച കേസിൽ പ്രതിക്ക് 32 വർഷം തടവും 1,60,000 രൂപ പിഴയും ശിക്ഷ. പൂമല തെക്കുംകര പറന്പായി സ്വദേശി നെല്ലുവേലിയിൽ വീട്ടിൽ ജോജോ(48)യെയാണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.
2018 നവംബർ മുതൽ 2019 ജനുവരിവരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയകുമാർ ഹാജരായി.