വെള്ളത്തിനു നടുവിലെങ്കിലും കുടിവെള്ളമില്ലാതെ പൊയ്യ
1279868
Wednesday, March 22, 2023 1:00 AM IST
മാള: പല പ്രദേശങ്ങളിലും ധാരാളം വെള്ളം ഉണ്ടെങ്കിലും കുടിവെള്ളത്തിനായി അലയേണ്ട ഗതികേടിലാണ് പൊയ്യ പഞ്ചായത്ത് നിവാസികൾ.
ഇവിടെയുള്ള 15 വാർഡുകളിൽ 12ലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സമാനമായ സാഹചര്യമാണ് മാള പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും ഉള്ളത്. പൊയ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മാള നെയ്ത കുടിയിലും ധാരാളം വെള്ളം ഉണ്ടെങ്കിലും അതെല്ലാം ഉപ്പ് കലർന്നതാണ്. കുടിവെള്ള വിതരണ പൈപ്പ് ലൈനുകളാണ് ഇവിടെ ജനങ്ങൾക്കാശ്രയം. മാളയിലെ ഉയർന്ന പ്രദേശങ്ങളായ ആനപ്പാറ, കോൾക്കുന്ന്, പഴൂക്കര, പാറക്കൂട്ടം പ്രദേശങ്ങളിൽ ജലവിതരണം നടക്കുന്നത് ആഴ്ചയിലൊരിക്കൽ എന്ന വിധമാണ്. ദിവസങ്ങൾ ശുദ്ധജലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിൽ പ്രതിഷേധിച്ച് ആനപ്പാറ നിവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധറാലി നടത്തിയിരുന്നു.