സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
1280103
Thursday, March 23, 2023 12:35 AM IST
തൃശൂർ: കേരള മദ്യനിരോധന സമിതിയുടെ 45-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കുര്യച്ചിറ സെന്റ് തോമസ് സ്ട്രീറ്റിൽ ഗാന്ധിസ്ക്വയറിൽ സ്വാഗതസംഘം രക്ഷാധികാരികളിൽ ഒരാളും കുര്യച്ചിറ സെന്റ് ജോസഫ്സ് പള്ളി വികാരിയുമായ ഫാ. തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എം. സിദ്ധാർത്ഥൻ, ഇ.എ. ജോസഫ്, ഇ.പി. വർഗീസ്, പോൾ ചെവിടൻ, ബേബി മൂക്കൻ, കെ.എം. പ്രേംദാസ്, കെ.എസ്. ശിവരാമൻ, സിൽവി ജോയ്, റോസിലി വർഗീസ് എന്നിവർ പ്രസംഗിച്ചു. എ.വി. പീറ്റർ, ജോമോൻ ജോസ്, റോസി തോമസ്, രമ ഗിരിജൻ, ജാൻസി ജോസഫ്, ജോയ്സി വർഗീസ്, മേരി റപ്പായ് എന്നിവർ നേതൃത്വം നൽകി.