കരിങ്ങാന്പിള്ളി പന്തൽപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ചു
1281175
Sunday, March 26, 2023 6:47 AM IST
മേലൂർ: കരിങ്ങാന്പിള്ളി പന്തൽപ്പാടം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത അധ്യക്ഷയായി.
പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി. പരമേശ്വരൻ, രമ്യ വിജിത്ത്, വാർഡ്മെന്പർ സതി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കരിങ്ങാന്പിള്ളി പന്തൽപ്പാടത്ത് 200 ഏക്കർ കാർഷിക മേഖലയ്ക്ക് ഈ പദ്ധതി ഗുണപ്രദമാവും. പൂത്തുരുത്തി വലിയ തോടിനോട് ചേർന്ന് മോട്ടർ ഷെഡ്, 15 എച്ച്പിയുടെ മോട്ടർ ഉപയോഗിച്ചാണ് 750 മീറ്റർ ദൂരം പൈപ്പ് ലൈനിലൂടെ പദ്ധതി പ്രകാരം വെള്ളം എത്തിക്കുന്നത്. കാലവർഷത്തിൽ മലവെള്ളം കയറുന്ന പ്രദേശമായതു കൊണ്ട് മോട്ടർ ഉയർത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്.