പക്ഷി നിരീക്ഷണ സർവേ സംഘടിപ്പിച്ചു
1282036
Wednesday, March 29, 2023 12:48 AM IST
തൊമ്മാന: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്്കരണ വിഭാഗവും (തൃശൂർ ഡിവിഷൻ, ചാലക്കുടി റേഞ്ച്) ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജൈവവൈവിധ്യ ക്ലബും ജന്തു ശാസ്ത്ര വിഭാഗവും സംയുക്തമായി തൊമ്മാന കോൾ പാടങ്ങളിൽ പക്ഷി നിരീക്ഷണ സർവേ സംഘടിപ്പിച്ചു.
പക്ഷി നിരീക്ഷകൻ റാഫി കല്ലേറ്റുംകര പരിശീലന ക്ലാസ് നൽകി. 16 വിദ്യാർഥികൾ പങ്കെടുത്ത സർവേയിൽ 71 ഇനം പക്ഷികളെ നിരീക്ഷിച്ചു.
സാമൂഹ വനവത്കരണ വിഭാഗത്തിനെ പ്രതിനിധാനം ചെയ്ത് ഫീൽഡ് ഓഫീസർ രഞ്ജിത്തും കോളജിനെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ ഡോ. സി. ബിജോയും ഡോ. സിസ്റ്റർ ഡില്ല ജോസും പങ്കെടുത്തു.