പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി
1283108
Saturday, April 1, 2023 1:07 AM IST
പരിയാരം: സിഎസ്ആർ ഭാഗത്ത് നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. അപകടങ്ങൾ ഒഴിവാക്കാൻ റോഡ് വീതി കൂട്ടി നടപ്പാത നിർമിക്കണമെന്നും ഹൈമാസ്റ്റ് ലൈറ്റും കാമറയും സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൗരസമിതി പ്രസിഡന്റ് കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. സിഎസ്ആർ അഡ്മിനിസ്ട്രേറ്റർ ഫാ. ജെയിംസ് പന്താലാനിക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ്. പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. ജേക്കബ്, ജനറൽ കണ്‍വീനർ പി.എം. ജബ്ബാർ, സെക്രട്ടറി ജെസി ജോസ്, രാധ വേലായുധൻ, പി.ഒ. ജോസ്, പി.എസ്. ബാലകൃഷ്ണൻ, പി.എം. രാജൻ, ജാൻസി ഡേവിസ്, സിനി ഡേവിസ്, വി.സി. ജോസ്, തോമസ് കരിപ്പായി, വിമല പത്മനാഭൻ, കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.