ഹ്യുമൻ റൈറ്റ്സ് ശ്രേഷ്ഠ മാനവസേവ അവാർഡുകൾ വിതരണം ചെയ്തു
1283121
Saturday, April 1, 2023 1:07 AM IST
ചാലക്കുടി: ഹ്യുമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് കോളജിൽ ശ്രേഷ്ഠ മാനവ സേവ അവാർഡ് 2023 സംഘടിപ്പിച്ചു.
പ്രശസ്ത അഭിനേത്രിയും കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ സീമ ജി. നായർ, വയനാട് ജനതയുടെ ക്ഷേമത്തിനായി സേവനം ചെയ്യുന്ന ഫാ. ജെയിംസ് ചക്കിട്ടുകുടിയിൽ, ബ്രദർ ജോസഫ് ആന്റണി, എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ എന്നിവരെ ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ ഡോ. വിജിഷ് സി.തിലക് അവാർഡുകൾ നൽകി ആദരിച്ചു.
കോളജ് യൂണിയൻ ചെയർപേഴ്സണ് അന്ന ജൂലിയ, ഹ്യൂമൻ റൈറ്റ്സ് അഡ്മിനിസ്ട്രേറ്റർ നിത്യ, സെക്രട്ടറി ലിജു കെ.ജോർജ് എന്നിവർ പ്രസംഗിച്ചു.