കുഞ്ഞനംപാറയില്‍ രണ്ടു ലോറികളും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
1299188
Thursday, June 1, 2023 1:13 AM IST
മരത്താക്കര: ദേശീയപാതയിലെ മരത്താക്കര കുഞ്ഞനംപാറ സിഗ്നലില്‍ രണ്ടു ലോറികളും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ടെന്പോ ഡ്രൈവര്‍ സേലം സ്വദേശി മുത്തുസ്വാമിയെ (68) ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പുറകില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു ഇതിനെ തുടര്‍ന്ന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് ഇടയില്‍പെട്ട് പിക്കപ്പ് ഞെരിഞ്ഞമരുകയായിരുന്നു. മണ്ണുത്തി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.