ക​ട​ലാ​ക്ര​മ​ണം: അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽഭി​ത്തി നി​ർ​മി​ക്കും
Friday, June 9, 2023 12:39 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​ഞ്ച​ങ്ങാ​ടി വ​ള​വു​മു​ത​ൽ 65 മീ​റ്റ​ർ സ്ഥ​ല​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽഭി​ത്തി നി​ർ​മി​ക്കു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ച​ർ​ച്ച ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ക​ട​ൽ ഭി​ത്തി നി​ർ​മി​ക്കാ​നു​ള്ള ക​രി​ങ്ക​ൽ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​നും ക​ട​ൽ​ക്ഷോ​ഭ പ്ര​ദേ​ശ​ത്തു കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ക​ല​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ത​യാ​റാ​ക്കി​യ 60 കോ​ടി രൂ​പ​യു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​അ​ഷി​ത, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന താ​ജു​ദ്ദീ​ൻ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മോ​ഹ​ന​ൻ, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹ​രീ​ഷ്, ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​രി​ൻ, പി​ഡ​ബ്ല്യു​ഡി അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ മാ​ലി​നി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.