കത്തോലിക്ക കോണ്‍ഗ്രസ് പുതുക്കാട് ഫൊറോന കുടുംബസംഗമം
1375983
Tuesday, December 5, 2023 6:28 AM IST
പുതുക്കാട്: ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി. സിയോണ്‍ ഹാളില്‍ നടന്ന പരിപാടി തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് പി.ജി. മനോജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, പുതുക്കാട് ഗ്രാമപഞ്ചായത്തംഗം സെബി കൊടിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി എന്നിവരെ ആദരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ സമൂഹത്തിലെ പ്രസക്തിയെകുറിച്ച് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്സന് ക്ലാസ് നയിച്ചു.
ഫൊറോന പ്രമോട്ടര്‍ ഫാ. പ്രിന്‍സ് പിണ്ടിയാന്‍, എഐസിയു സംസ്ഥാന പ്രസിഡന്റ് സി.ജെ. ജെയിംസ്, മാനേജിംഗ് ട്രസ്റ്റി റപ്പായി കാളന്, ജോവിന്‍സ് എക്കാടന്‍, ജീത്ത് പാറയ്ക്കല്‍, ജോസ് പള്ളിക്കുന്ന്, സിജു ആന്റണി റാഫി കല്ലൂര്‍ എന്നിവര്‍ പ്രസം ഗിച്ചു.