സ്വകാര്യബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് അപകടം
1377581
Monday, December 11, 2023 1:47 AM IST
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത പഴയങ്ങാടിയിൽ സ്വകാര്യബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് അപകടം. ഇന്നലെ വൈകീട്ട് 6.45 ഓടുകൂടി തൃശൂർ ഭാഗത്തുനിന്നു വന്നിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കുന്നംകുളത്തേക്ക് പോവുകയായിരുന്ന ജയ്ഗുരു ബസ് ഇടിച്ചാണ് അപകടം. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.
പരിക്കുപറ്റിയ കൈപ്പറമ്പ് പുറ്റേകര സ്വദേശി പ്രീതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജയ്ഗുരു ബസിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്.