സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം
1546903
Wednesday, April 30, 2025 6:59 AM IST
കടുപ്പശേരി: എസ്എച്ച്എല്‍പി സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോമിന് ചെരടായി, രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോയ് കൊടിയന്‍, പഞ്ചായത്തംഗം ഷീബ നാരായണന്, മുന്‍ വികാരി ഫാ. റോബിന് പാലാട്ടി, കണ്‍വീനര്‍ പ്രഫ. കെ.ആര്. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.