പു​ത്തൂ​ർ: ലെ​യോ പ​തി​നാലാമ​ൻ മാ​ർ​പാ​പ്പ​യു​ടെ അ​നു​ഗ്ര​ഹം ഏ​റ്റു​വാ​ങ്ങി ഒരുവയസുകാരൻ ഹെ​സെ​ക്കി​യേ​ൽ ഷീ​ജ​ൻ. പു​ത്തൂ​ർ ഓ​ലി​ക്ക​ൽ ഷീ​ജ​ൻ - ലി​ൻ​സി ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചാ​മ​ത്തെ മ​ക​നാണ് ഹെ​സെ​ക്കി​യേ​ൽ. മേയ് 28ന് സെന്‍റ്് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ലെ പേപ്പ​ൽ ഓ​ഡി​യ​ൻ​സി​ൽ വി​ശ്വാ​സി​ക​ള ആ​ശീ​ർ​വദി​ച്ച് മാ​ർ​പാ​പ്പ നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഹെ​സേ​ക്ക​യി​ലി​നെ ഇ​രു​കൈ​ക​ളുംവ​ച്ച് അ​നു​ഗ്ര​ഹി​ച്ച​ത്.

തി​ങ്ങിനി​റ​ഞ്ഞ ജനക്കൂട്ട​ത്തി​നി​ട​യി​ൽനി​ന്ന് മാ​ർ​പാ​പ്പ​യു​ടെ അം​ഗ​ര​ക്ഷ​ക​ർ ഹെസേ​ക്കി​യ​ലി​നെ എ​ടു​ത്തു​യ​ർ​ത്തി മാ​ർ​പാ​പ്പ​യു​ടെ അ​ടു​ത്തെ​ത്തി​ക്കുകയായിരുന്നു. ക​ത്തോ​ലി​ക്കസ​ഭ പ​ത്ര​ത്തി​ന്‍റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഷീ​ജനും കു​ടും​ബ​വും വ​ത്തി​ക്കാ​നി​ൽ എ​ത്തി​യ​ത്.