മാധവിക്കുട്ടിപുരസ്കാരം സമർപ്പിച്ചു
1567499
Sunday, June 15, 2025 7:04 AM IST
പുന്നയൂർക്കുളം: സാഹിത്യകാരി മാധവിക്കുട്ടിയുടെ പേരിൽ പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്കാരസമർപ്പണവും സമിതി വാർഷിക സമ്മേളനവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മർ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
പുരസ്്കാര ജേതാവ് സുഭാഷ് ചന്ദ്രൻ 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഏറ്റുവാങ്ങി. സാഹിത്യനിരൂപകൻ പ്രഫ. കെ. വി. സജയ് പ്രഭാക്ഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്് ജാസ്മിൻ ഷെഹീർ, സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ, സാഹിത്യകാരൻ അബ്ദുൾ പുന്നയൂർകുളം, ടി.പി. ഉണ്ണി, ബാഹുലേയൻ താമരശേരി, കെ.ബി. സുകുമാരൻ, ഷാജൻ വാഴപ്പുള്ളി, രാജേഷ് കടാമ്പുള്ളി എന്നിവർ പ്രസംഗിച്ചു.ഗിരീശൻ ഭട്ടതിരിപ്പാട്, സജൻ കുമാർ, ബൈജുകുമാർ എന്നിവരുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.