ജെ​സിഐ ​പ​രി​ശീ​ല​ന ക്ലാ​സ് സംഘ​ടി​പ്പി​ച്ചു
Monday, August 26, 2019 12:51 AM IST
തൃ​പ്ര​യാ​ർ: ജെ​സിഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രിശീല​ന​ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഡ്രീം ​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​രി​ശീ​ല​ക​ൻ അ​ഡ്വ.​എ.​വി വാ​മ​ന​കു​മാ​ർ പ​രീ​ശി​ല​ന​ ക്ലാ​സ് ന​യി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. നി​ർമ​ല പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ഷൈ​ജു കാ​ര​യ​ൽ, കെ ​ബി ബി​നി​ഷ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മ​നോ​ജ് കു​ന്ന​ത്ത് ബി​ൽ​ട്ട​ണ്‍ ത​ച്ചി​ൽ്. സൂ​ര​ജ് വേ​ള​യി​ൽ, ധ​ന്യ ഷൈ​ൻ, ഡാ​രി​സ് മു​ഹ​സി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ആ​ർഎ​സ്ബിവൈ
കാ​ർ​ഡ് പു​തു​ക്ക​ൽ

തൃ​പ്ര​യാ​ർ:​ നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലെ​ ആ​ർഎ​സ്ബിവൈ കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ 30 വ​രെ നാ​ട്ടി​ക ബീ​ച്ച് 79ആം ​ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ആ​രം​ഭി​ക്കും. കാ​ർ​ഡ് ഉ​ള്ള കു​ടും​ബ​ങ്ങ​ൾ പു​തു​ക്കാ​ത്ത​വ​ർ​ക്കും,പു​തു​ക്കി​യ കു​ടും​ബ​ങ്ങ​ളി​ലെ ബാ​ക്കി അം​ഗ​ങ്ങ​ൾ​ക്കും കാ​ർ​ഡ് പു​തു​ക്കി എ​ടു​ക്കാ​ൻ ഉ​ള്ള അ​വ​സ​രം ഉ​ണ്ട്.
പു​തു​ക്കാ​ൻ വ​രു​ന്ന​വ​ർ കാ​ർ​ഡും, റേ​ഷ​ൻ കാ​ർ​ഡ്, പു​തു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ട് വ​രേ​ണ്ട​താ​ണ്.26 തി​യ​തി 1, 2, 3, 14 വാ​ർ​ഡ്ക​ൾ​ക്കും, 27ന് 4, 5, 6 ​വാ​ർ​ഡ്ക​ൾ​ക്കും, 28ന് 7, 8, 9 ​വാ​ർ​ഡ്ക​ൾ​ക്കും, 29ന് 10, 11, 12, 13 ​വാ​ർ​ഡ്ക​ൾ​ക്കും വ​ന്നു പു​തു​ക്കാ​വു​ന്ന​താ​ണ്.​പു​തി​യ കാ​ർ​ഡ് പു​തു​ക്കാ​ൻ വ​രു​ന്ന കു​ടും​ബ​ത്തി​നും 50 രൂ​പ ന​ൽ​ക​ണം.