കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി സ​മൂ​ഹ അ​ടു​ക്ക​ള​ക​ളും
Thursday, March 26, 2020 11:28 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ഒ​രു​ങ്ങു​ന്നു. നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് 19 വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് പ്ര​ഖ്യാ​പി​ച്ച അ​ട​ച്ചി​ടൽ ന​ട​പ​ടി​ക​ളെ നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.
ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​വും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്നാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​പ്രദേശ ങ്ങളിൽ അ​തി​വേ​ഗം സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണു ന​ഗ​ര​സ​ഭ​ക​ളും കു​ടും​ബ​ശ്രീ​യും ശ്ര​മി​ക്കു​ന്ന​ത്.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നാ​യി തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തി​യ​വ​രും സ്വ​ന്ത​മാ​യി പാ​ച​കം ചെ​യ്യാ​ത്ത​വ​രും കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന​തി​നാ​ലാ​ണു ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ അ​ടു​ക്ക​ള സ​ജ്ജ​മാ​ക്കു​ന്ന​ത്. ഇ​ട​ത്ത​ര​ക്കാ​ർ, ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ അ​ടു​ക്ക​ളയുടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ആ​വ​ശ്യ​ക്കാ​രെ മൂ​ന്നു ത​ട്ടു​ക​ളാ​യി തി​രി​ച്ചാ​ണു ഭ​ക്ഷ​ണ​വി​ത​ര​ണം. തീ​ർ​ത്തും പാ​വ​പ്പെ​ട്ട​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ങ്കി​ലും ഇ​ട​ത്ത​ര​ക്കാ​ർ, ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ എ​ന്നി​വ​രി​ൽനി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു 20 രൂ​പ വീ​തം ഒ​രു ഭ​ക്ഷ​ണപ്പൊ​തി​ക്ക് ഈ​ടാ​ക്കും. വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​ന് അഞ്ചു
രൂ​പ അ​ധി​ക​മാ​യും ഈ​ടാ​ക്കും. രാ​വി​ലെ​യും വൈ​കീ​ട്ടു​മു​ള്ള ഭ​ക്ഷ​ണ​ത്തി​നു സാ​ധാ​ര​ണ നി​ര​ക്ക് ഈ​ടാ​ക്കും.
ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ന​ദ്ധ​സേ​വ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വി​ത​ര​ണ​ശൃം​ഖ​ല ഉ​ണ്ടാ​ക്കും. ഇ​തി​നാ​യി പത്തുപേ​രെ വീ​തം ഓ​രോ വാ​ർ​ഡി​ൽ ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.