ചെ​ളി​വെ​ള്ളം ക​ള​യാ​ൻ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ചെ​ക്ക്ഡാം തു​റ​ന്നു​വി​ട്ടു
Tuesday, May 11, 2021 12:38 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ചെ​ക്ഡാ​മി​ലെ വെ​ള്ളം ഇ​ന്നലെ രാ​വി​ലെ 10ന് ​തു​റ​ന്നു.

ചെ​ക്ക്ഡാ​മി​ൽ നി​ന്നും ചെ​ളി​വെ​ള്ളം ഒ​ഴി​വാ​ക്കാ​നാ​ണ് വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി​ല്ലെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് കെ ​പി ഐ ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, കാ​രാ​ക്കു​റു​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചെ​ക്ക്ഡാ​മി​ലെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ്.

ചെ​ക്ക്ഡാ​മി​ലെ ചെ​ളി​വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ ചെ​ക്ക്ഡാ​മി​ൽ നി​ന്നും വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഗു​ണ​മാ​വും.