വാ​ൽ​പ്പാ​റ​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക്കു പ​രി​ക്ക്
Friday, January 21, 2022 12:01 AM IST
കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക്കു മാ​ര​ക​മാ​യി പ​രി​ക്കേ​റ്റു. ന​ല്ല​കാ​ത്ത് എ​സ്റ്റേ​റ്റി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ പ്ര​ജ്നാ​ഗ​ശ്യ​യു​ടെ മ​ക​ൻ ദീ​പ​കി​നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ 4.30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ടീ​നു സ​മീ​പ​ത്തു​ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കു​റ്റി​ക്കാ​ട്ടി​ൽ മ​റ​ഞ്ഞി​രു​ന്ന പു​ള്ളി​പ്പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ദീ​പ​ക്കിന്‍റെ നി​ല​വി​ളികേ​ട്ട സ​മീ​പ​വാ​സി​ക​ൾ പു​ലി​യെ വി​ര​ട്ടി​യോ​ടി​ച്ച് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പു​റ​ത്തും ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ണാ​താ​യ യു​വാ​വി​നാ​യി
അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

കോ​യ​ന്പ​ത്തൂ​ർ : കാ​ണാ​താ​യ യു​വാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സി​ങ്കാ​ന​ല്ലൂ​ർ സെ​ൽ​വ​രാ​ജ് മ​ക​ൻ വി​ഘ്നേ​ശ്വ​ര​ൻ (24)നെ​യാ​ണ് കാ​ണാ​താ​യ​ത്. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​ഘ്നേ​ശ്വ​ര​ൻ ഓ​ണ്‍​ലൈ​നി​ൽ ചൂ​തു​ക​ളി​ച്ച് 1.50 രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ പി​താ​വ് സെ​ൽ​വ​രാ​ജ് വ​ഴ​ക്കു പ​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത വി​ഘ്നേ​ശ്വ​ര​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങിപോ​വു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​ര​മാ​യും മ​ക​നെ കാ​ണാ​തി​രു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് യു​വാ​വി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.