കാ​ർ​ഷി​കോ​ത്പന്ന സം​സ്ക​ര​ണം: വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം
Thursday, May 19, 2022 1:06 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ സം​യോ​ജി​ത വി​ള​വെ​ടു​പ്പാ​ന​ന്ത​ര പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കി​ൽ നി​ന്നും ആ​റ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ​യും 35- 50 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രൈ​മ​റി/ മൊ​ബൈ​ൽ/ മി​നി​മ​ൽ പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ൾ, പാ​യ്ക് ഹൗ​സ്, സം​യോ​ജി​ത പാ​യ്ക്ക് ഹൗ​സ്, പ്രീ ​കൂ​ളി​ംഗ് യൂ​ണി​റ്റ്, ശീ​തീ​ക​ര​ണ മു​റി​ക​ൾ, മൊ​ബൈ​ൽ ശീ​തീ​ക​ര​ണ ശാ​ല, റീ​ഫ​ർ വാ​ന്, റൈ​പ്പ​നി​ംഗ് ചേ​ന്പ​ർ, പ്രി​സ​ർ​വേ​ഷ​ൻ യൂ​ണി​റ്റ് പ്രോ​ജ​ക്ടു​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കാം. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ജി​ല്ലാ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​നി​ൽ ന​ൽ​ക​ണം. ഫോ​ണ്‍ :8089447545, 8594047289.