മ​ണ്ണാ​ർ​ക്കാ​ട് : എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പ്പു​റം എ​എം​എ​ൽ​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പെ​ൺ​കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​വ് ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴം​ഗ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യി ക​ഴി​യാ​നു​ള്ള വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു ക​യാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ സ​ഹ​പാ​ഠി​ക​ളും എ​ട​ത്ത​നാ​ട്ടു​ക​ര ചാ​രി​റ്റി കൂ​ട്ടാ​യ്മ​യും.

വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഡോ.​കെ. മ​ഹ​ഫൂ​സ്‌ റ​ഹീം നി​ർ​വ​ഹി​ച്ചു.
അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ എം.​ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്നാം ക്ലാ​സി​ലെ പ​രി​സ​ര​പ​ഠ​ന പാ​ഠ​പു​സ്ത​ക​ത്തി​ൽ വി​വി​ധ​ത​രം വീ​ടു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​ക്കാ​ണ് ത​ങ്ങ​ളു​ടെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​ഹ​പാ​ഠി​ക്ക്‌ സു​ര​ക്ഷി​ത​മാ​യൊ​രു വീ​ടി​ല്ലെ​ന്ന​റി​യു​ന്ന​ത്‌.
തു​ട​ർ​ന്നാ​ണ് 'സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്‌' എ​ന്ന പ​ദ്ധ​തി​യു​ടെ തു​ട​ക്കം.

പ​ഞ്ചാ​യ​ത്തം​ഗം അ​ലി മ​ഠ​ത്തൊ​ടി, വീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. നൗ​ഷാ​ദ്, ക​ൺ​വീ​ന​ർ സി. ​മു​ഹ​മ്മ​ദാ​ലി, ട്ര​ഷ​റ​ർ കെ.​ആ​സി​ഫ് ഫ​സ​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​ടി. മു​ര​ളീ​ധ​ര​ൻ, ചാ​രി​റ്റി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷ​മീം ക​രു​വ​ള്ളി, സെ​ക്ര​ട്ട​റി ഉ​സ​മാ​ൻ കു​റു​ക്ക​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് മ​ഠ​ത്തൊ​ടി, ജം​ഷാ​ദ് പ​ള്ളി​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.