കുണ്ടറച്ചോലപ്പാലം പുനർനിർമാണം തുടങ്ങി
Thursday, April 25, 2019 11:09 PM IST
നെ​ല്ലി​യാ​ന്പ​തി: പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന കു​ണ്ട്റചോ​ല പാ​ലം വീ​ണ്ടും ത​ക​ർ​ന്നു. ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി​യ​പ്പോ​ൾ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക പാ​ല​മാ​ണു പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് .

ഇ​തി​ന​ടു​ത്താ​യി വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു പാ​ത​യൊ​രു​ക്കി​യി​രു​ന്നു. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു​പോ​യ​ത്. പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം പു​ന​രാ​രം​ഭി​ച്ച​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങും​മു​ൻ​പ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഇ​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കും. ’റീ ​ബി​ൽ​ഡ് കേ​ര​ള’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു 1.5 കോ​ടി​രൂ​പ​യു​ടെ പാ​ലം നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്.