സാ​മൂ​ഹ്യ സു​ര​ക്ഷാ​പെ​ൻ​ഷ​ൻ: വ​യോ​ധി​ക​രെ വ​ല​ച്ച് ക​ന്പ്യൂ​ട്ട​ർ
Tuesday, November 19, 2019 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും നി​ല​വി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ​ല്ലാം അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടു​പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിമാരു​ടെ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക്ഷേ​മ പെ​ൻ​ഷ​ൻ​ക്കാ​രെ​ല്ലാം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

എ​ന്നാ​ൽ നെ​റ്റി​ല്ല, സെ​ർ​വ​ർ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു ദി​വ​സ​വും തി​രി​ച്ചു​പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വ​യോ​ധി​ക​രെ​ല്ലാം. പ​ല​രും വാ​ഹ​നം വാ​ട​ക​യ്ക്ക് വി​ളി​ച്ചാ​ണ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളേ​റെ കാ​ത്തു​നി​ന്ന് ഒ​ടു​വി​ൽ പി​ന്നെ വ​രാ​ൻ പ​റ​ഞ്ഞു പ​റ​ഞ്ഞ​യ​യ്ക്കു​ന്പോ​ൾ ഇ​വ​ർ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.

മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​തി​ന് വ​രു​ന്ന ചെ​ല​വും കൂ​ടും. മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​ക്കാ​ർ​ക്ക് ഇ​ന്ന​ലെ​യാ​ണ് 16 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​ക്കാ​ടു​ള്ള അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ഇ​തു​പ്ര​കാ​രം നി​ര​വ​ധി​യാ​ളു​ക​ൾ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും നെ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞു തി​രി​ച്ച​യ​ച്ചു. മി​ക്ക​വാ​റും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ൾ ആ ​വി​വ​രം സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ഗ​ഡു​മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന അ​റി​യി​പ്പാ​ണ് വ​യോ​ധി​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.