പൊളിക്കാൻ പോകുന്ന പാലവും പെയിന്‍റ് അടിച്ച് മനോഹരമാക്കി
Wednesday, July 15, 2020 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കി പ​ണി​യു​ന്ന പാ​ല​വും പെ​യി​ന്‍റിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി. കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​ക്കാ​ട് എ​ള​വ​ന്പാ​ടം ചി​റ്റ​ടി റോ​ഡി​ലെ മ​ന്പാ​ട് പാ​ല​ത്തി​നാ​ണ് ഈ ​ഭാ​ഗ്യം കൈ​വ​ന്ന​ത്. ന​ന്നേ വീ​തി കു​റ​ഞ്ഞ ഇ​ടു​ങ്ങി​യ ഈ ​പ​ഴ​യ​പാ​ലം വീ​തി കൂ​ട്ടി പു​തു​ക്കി നി​ർ​മ്മി​ക്കു​മെ​ന്ന് ഇ​ട​ക്കി​ടെ പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ൾ പെ​യി​ന്‍റ​ടി​ച്ച് പു​റ​മേ​ക്ക് മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ള്ള​ത്.

കാ​ല​പ​ഴ​ക്ക​ത്തി​നൊ​പ്പം ഉ​യ​ര കു​റ​വു​മു​ള്ള പാ​ല​മാ​ണി​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ലെ​ല്ലാം മ​ന്പാ​ട് പു​ഴ​ക്ക് കു​റു​കെ​യു​ള്ള ഈ ​പാ​ലം ഇ​ട​ക്കി​ടെ മു​ങ്ങി വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ടും. മം​ഗ​ലം ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ൽ ഈ ​പു​ഴ വ​ഴി​യാ​ണ് വെ​ള്ളം ഒ​ഴു​കു​ക. പൊ​ളി​ക്കാ​ൻ പോ​കു​ന്ന പാ​ല​ത്തി​ൽ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ പെ​യി​ന്‍റ​ടി​ച്ച് പ​ണം പാ​ഴാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ​ക്കും പി​ടി കി​ട്ടു​ന്നി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പാ​ല​ങ്ങ​ളെ​ല്ലാം പ​ഴ​യ​തും പു​തി​യ​തു​മാ​യ പാ​ല​ങ്ങ​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ നീ​ല, വെ​ള്ള പെ​യി​ന്‍റ​ടി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​വ​ശ​ത​യി​ലാ​യ പാ​ല​ത്തി​നും സു​ന്ദ​രി​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. വ​ണ്ടാ​ഴി പാ​ല​ത്തി​നും നീ​ല പെ​യി​ന്‍റ​ടി​ച്ചി​ട്ടു​ണ്ട്.