പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ റോ​ട്ട​റി ക്ല​ബ് ഭ​ക്ഷ്യ​മേ​ള ന​ട​ത്തും
Thursday, November 8, 2018 10:05 PM IST
തൊ​ടു​പു​ഴ : റോ​ട്ട​റി ക്ല​ബ് വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ റ​യാ​ൻ​സ് - 2018 പ്ര​ദ​ർ​ശ​ന​വും വി​ല്​പ​ന​യും ഭ​ക്ഷ്യ​മേ​ള​യും ന​ട​ത്തും.
14, 15 തി​യ​തി​ക​ളി​ൽ ടെ​ന്പി​ൾ ബൈ​പാ​സ് റോ​ഡി​ലു​ള്ള ദ്വാ​ര​ക ബി​ൽ​ഡിം​ഗി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു ഫു​ഡ് സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സൈ​ന​ർ​മാ​ർ ഒ​രു​ക്കു​ന്ന സാ​രി, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, കി​ഡ്സ് വെ​യ​ർ, ബ​ഡ് ഡെ​ക്കോ​ർ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. വ​നി​ത​ക​ൾ വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന ഹ​ൽ​വ, കേ​ക്ക്, കു​ക്കീ​സ്, പു​ഡ്ഡിം​ഗ്, സ്ക്വാ​ഷ്, അ​ച്ചാ​ർ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ഒ​രു​ക്കും.
എ​ക്സി​ബി​ഷ​ന്‍റെ വ​രു​മാ​നം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സു​ജ റെ​ജി, സി​ൽ​വി ടോം, ​സ്മി​ത മേ​നോ​ൻ, മേ​ഴ്സി മാ​ത്യു ക​ണ്ടി​രി​ക്ക​ൽ, ഷാ​ന്‍റി പ്ര​മോ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9895 439 364.