വി​മു​ക്തി ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്കം
Thursday, November 8, 2018 10:23 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കേ​ര​ളോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ ഫു​ട്‌​ബോ​ള്‍ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ക​ള്‍​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ഫു​ട്‌​ബോ​ള്‍ മ​ത്സ​രം നാ​ളെ രാ​വി​ലെ എ​ട്ടി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ച​ന്ദ്ര​പാ​ല​ന്‍, ന​ഗ​ര​സ​ഭാം​ഗം പി.​കെ.​ജേ​ക്ക​ബ്, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഗ​ണി​ത​ശാ​സ്ത്ര ക്വി​സ് മ​ത്സ​രം

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ഗ​ണി​ത​ശാ​സ്ത്ര ക്വി​സ് മ​ത്സ​രം 12ന് ​പ​ത്ത​നം​തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.10.30ന് ​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നും ര​ണ്ടി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നും മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും. ഉ​പ​ജി​ല്ലാ ഗ​ണി​ത​ശാ​സ്ത്ര ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ കു​ട്ടി​ക​ൾ പ്രി​ൻ​സി​പ്പാ​ളി​ന്‍റെ സ​മ്മ​ത​പ​ത്ര​വു​മാ​യി എ​ത്ത​ണം.
Loading...
Loading...