മോഹനം... മോ​ഹി​നി​യാ​ട്ടം
Friday, December 7, 2018 10:56 PM IST
ആ​ല​പ്പു​ഴ: വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ൾ കൊ​ണ്ട് സ​ന്പു​ഷ്ട​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന ക​ലോ​ത്സ​വ മോ​ഹി​നി​യാ​ട്ട വേ​ദി. പു​രാ​ണ​ങ്ങ​ളി​ലെ ഏ​ടു​ക​ൾ ത​ന്നെ പ്ര​ചോ​ദ​ന​മെ​ങ്കി​ലും പ​ല​രും കേ​ട്ടു​പ​രി​ച​യി​ച്ച ഇ​തി​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും മാ​റി​യാ​ണ് മോ​ഹി​നി​യാ​ട്ട വേ​ദി​യെ സ​ന്പു​ഷ്ട​മാ​ക്കി​യ​ത്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ളി​ലെ വേ​ദി​യി​ൽ മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ​വി​ന്‍റെ ക​ഥ​യു​മാ​യി​ട്ടാ​ണ് കാ​ർ​ത്തി​ക​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സാ​യി വൃ​ന്ദ എ​ത്തി​യ​ത്. അ​പ്പീ​ലി​ലൂ​ടെ​യാ​യി​രു​ന്നു സാ​യി വൃ​ന്ദ​യ്ക്ക് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. മ​ണ്ണാ​റ​ശാ​ല​യി​ൽ ഉ​രു​ളി ക​മി​ഴ്ത്തു​ന്ന​തും മ​ണ്ണാ​റ​ശാ​ല അ​മ്മ​യ്ക്ക് നാ​ഗ​രാ​ജാ​വ് പി​റ​ന്ന ഐ​തി​ഹ്യ​വും ആ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
അ​ഹ​ല്യ മോ​ക്ഷം വേ​ദി​യി​ൽ പു​തി​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. അ​ഹ​ല്യ ശാ​പ​മോ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല എ​ന്ന​ത​ര​ത്തി​ൽ പു​തി​യ രീ​തി​യി​ൽ ആ​യി​രു​ന്നു അ​വ​ത​ര​ണം. രാ​മ​ന്‍റെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ ശാ​പ​മോ​ക്ഷം തേ​ടി​യ അ​ഹ​ല്യ ദുഃ​ഖി​ത ആ​യി​രു​ന്നു എ​ന്ന പ്ര​മേ​യ​ത്തി​ൽ വ​ന്ന അ​ഹ​ല്യ മോ​ക്ഷം ശ്ര​ദ്ധേ​യ​മാ​യി. സ​ത്യ​ഭാ​മ​യു​ടെ വി​ര​ഹം വ്യ​ത്യ​സ്ത​മാ​യി അ​ഷ്ട​നാ​യി​ക എ​ന്ന ആ​ശ​യ​ത്തി​ൽ പു​നാ​രാ​വി​ഷ്ക​രി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​സ്വാ​ദ​ക​ർ നി​റ​ഞ്ഞ വേ​ദി​യും മോ​ഹി​നി​യാ​ട്ട മ​ത്സ​ര​ത്തി​ന് ഉൗ​ർ​ജം പ​ക​ർ​ന്നു. കൂ​ടാ​തെ ദേ​വ​യാ​നി, പൂ​ത​ന മോ​ക്ഷം, രാ​മ​ന്‍റെ ലോ​ക​നാ​യ​ക സ​ങ്ക​ല്പം, രാ​ധ​മാ​ധ​വം തു​ട​ങ്ങി ഒ​ട്ടേ​റെ ക​ഥ​ക​ളും മോ​ഹി​നി​യാ​ട്ട വേ​ദി​യി​ൽ കൈ​യ​ടി നേ​ടി.