പ​മ്പ​യി​ല്‍ ലൈ​ഫ് ഗാ​ര്‍​ഡു​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍ ‌‌
Saturday, December 8, 2018 10:51 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പ ത്രി​വേ​ണി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ലൈ​ഫ് ഗാ​ര്‍​ഡു​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് ചു​മ​ല​ത​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​ഞ്ച് ലൈ​ഫ് ഗാ​ര്‍​ഡു​മാ​ര്‍​ക്കു പു​റ​മേ കൂ​ടു​ത​ല്‍ പേ​രെ നി​യോ​ഗി​ക്ക​ണം. ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ കെ​ട്ടു​ക​യും പോ​ലീ​സി​നെ നി​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം.
ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നെ​ത്തി​യ 10 വ​യ​സു​ള്ള അ​യ്യ​പ്പ​ന്‍ പ​മ്പ​യി​ല്‍ മു​ങ്ങി മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.
എ​ല്ലാ ഭാ​ഷ​ക​ളി​ലു​മു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് ബാ​രി​ക്കേ​ഡ് കെ​ട്ടി​യ ഭാ​ഗ​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. എ​ല്ലാ ലൈ​റ്റു​ക​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം. ആ​ഴം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ള്‍ നി​ക​ത്തു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണം. പ​മ്പ ത്രി​വേ​ണി​യി​ല്‍ കോ​രി​യി​ട്ടി​ട്ടു​ള്ള മ​ണ​ല്‍ ഇ​ടി​യു​ന്ന​തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ണ​ല്‍ ചാ​ക്ക് നി​റ​ച്ചു വ​യ്ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ‌