ബൊലേറയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, December 9, 2018 12:34 AM IST
ക​ട്ട​പ്പ​ന: ബൊ ലേ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മാ​ട്ടു​ക്ക​ട്ട കു​ന്നും​പു​റ​ത്ത് സ​ലീ​മി​ന്റെ മ​ക​ന്‍ അ​ജാ​സ് (20) മ​രി​ച്ചു.

ഒ​പ്പം യാ​ത്ര​ചെ​യ്തി​രു​ന്ന സു​ഹൃ​ത്ത് വെ​ള്ള​യാം​കു​ടി ആ​ലും​മൂ​ട്ടി​ല്‍ ഡി​യോ​ണ്‍ (20)ന് ​ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വെ​ള്ള​യാം​കു​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ഇ​രു​വ​രെ​യും ഉ​ട​ന്‍ത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ജാ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​താ​നും ദി​വ​സം മു​ന്‍പാ​ണ് വെ​ള്ള​യാം​കു​ടി​യി​ല്‍നി​ന്നും ഇ​വ​ര്‍ മാ​ട്ടു​ക്ക​ട്ട​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് വെ​ള്ള​യാം​കു​ടി ഹി​ദാ​യ​ത്തു​ല്‍ ഇ​സ്ലാം ജു​മ മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ല്‍.
മാ​താ​വ്: ഷൈ​ല. സ​ഹോ​ദ​ര​ന്‍: അ​ജ്മ​ല്‍.