വെറുതെ ഒരു ആശുപത്രി
Sunday, December 9, 2018 2:20 AM IST
ബ​ദി​യ​ഡു​ക്ക: വാ​ണി​ന​ഗ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു മാ​സ​മാ​യി ഡോ​ക്‌​ട​റി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്.

എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ഡോ​ക്‌​ട​ര്‍​ക്ക് പു​റ​മെ സ്റ്റാ​ഫ് ന​ഴ്സും സ്ഥ​ലം മാ​റി​യ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ കേ​ന്ദ്രം നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പ​ക​രം നി​യ​മ​നം ല​ഭി​ച്ച ഡോ​ക്‌​ട​ർ ചാ​ർ​ജെ​ടു​ത്ത് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് അ​വ​ധി​യി​ൽ പോ​യ​തി​നു​ശേ​ഷം ര​ണ്ടു​മാ​സ​മാ​യി​ട്ടും തി​രി​കെ​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ന്ന​ത​ത​ല ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കു​മ്പ​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ര്‍​ക്ക് വാ​ണി​ന​ഗ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​ധി​ക​ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം ഡോ​ക്‌​ട​റു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തും നി​ല​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും എ​ന്‍​ആ​ര്‍​എ​ച്ച്എം വ​ഴി നി​യ​മി​ച്ച ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

പ​ല​പ്പോ​ഴും ആ​ശു​പ​ത്രി അ​ട​ച്ചി​ടേ​ണ്ട സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് രോ​ഗി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മൊ​യി ആ​ലോ​ചി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ.​ശാ​ര​ദ പ​റ​ഞ്ഞു.