കു​ടു​ക്ക​യി​ലൂ​ടെ പ​ണം സ്വ​രൂ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, December 9, 2018 10:26 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ടി​നാ​യി കു​ടു​ക്ക​യി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​മു​ട്ട​ത്ത് നി​ർ​മാ​ണ​മാ​രം​ഭി​ച്ച വീ​ടി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ക സ്വ​രൂ​പി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​വീ​ട് പ​ദ്ധ​തി​ക്കാ​യി തു​ക സ്വ​രൂ​പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. നി​ർ​മാ​ണ​ത്തി​ന് ജെ​യി​ൻ ജോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡാ​ലി കെ. ​സ​ക്ക​റി​യാ​സ്, ക​വി​ത തോ​മ​സ്, ജൈ​മോ​ൾ സി.​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.