പ്ര​ള​യ​ബാ​ധി​ത​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം; മ​ന്ത്രി
Sunday, December 9, 2018 10:34 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ബാ​ധി​ത​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

പ്ര​ള​യ ബാ​ധി​ത​രാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ ല​ഭി​ച്ച​വ​ർ​ക്കു​ള്ള ഡി​സ്കൗ​ണ്ട് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​മു​ടി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ളി​ങ്കു​ന്നി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ താ​ലൂ​ക്കാ​ശു​പ​ത്രി നി​ർ​മി​ക്കും, ആ​റു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ഹെ​ലി​പ്പാ​ട് നി​ർ​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​കെ ചാ​ക്കോ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യ പ​ഞ്ഞി​മ​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ശോ​ദാ ശ​ശി​ധ​ര​ൻ, കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജ ഈ​പ്പ​ൻ, ബി ​ശ​ശി, കെ ​ബി അ​ജ​യ​ക​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.