വാ​ടി തീ​ര​ദേ​ശ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 12മു​ത​ൽ
Sunday, December 9, 2018 11:15 PM IST
കൊ​ല്ലം: വാ​ടി ക​രി​സ്മാ​റ്റി​ക് പ്രെ​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ടി തീ​ര​ദേ​ശ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും 12മു​ത​ൽ 16വ​രെ വാ​ടി ക​ട​ൽ​പ്പു​റം മൈ​താ​നി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി 9.30വ​രെ​യ​ണ് ക​ൺ​വ​ൻ​ഷ​നെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ ബ്രി​ട്ടോ, സ​ഹ​വി​കാ​രി ഫാ.​ജേ​ക്ക​ബ് മ​രി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.
12ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ ബ്രി​ട്ടോ ബൈ​ബി​ൾ പ്ര​തി​ഷ്ഠ നി​ർ​വ​ഹി​ക്കും. പ്രാ​രം​ഭ ദി​വ്യ​ബ​ലി കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് മു​ൻ ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
എ​ല്ലാ ദി​വ​സ​വും ജ​പ​മാ​ല, ദി​വ്യ​ബ​ലി, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​വ​സം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ക​ട​ൽ വെ​ഞ്ച​രി​പ്പും ന​ട​ക്കും.
ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും കൗ​ൺ​സ​ലിം​ഗും കു​ന്പ​സാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. എ​രു​മേ​ലി കിം​ഗ് ജീ​സ​സ് മി​നി​സ്ട്രി ടീ​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​തെ​ന്ന് ക​ൺ​വീ​ന​ർ എം.​ജോ​ഷ്വാ അ​റി​യി​ച്ചു. ഫാ.​ഏ​ബ്ര​ഹാം ക​ടി​യ​ക്കു​ഴി, ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.