നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സ്‌​കൂ​ള്‍ ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം
Monday, December 10, 2018 1:53 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സി​ഡി​എ​സി​ന്‍റെ കു​ടും​ബ​ശ്രീ സ്‌​കൂ​ള്‍ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം പൊ​ടോ​തു​രു​ത്തി വാ​യ​ന​ശാ​ല​യി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​രാ​ധ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​നും കൃ​ത്യ​മാ​യ അ​വ​ബോ​ധം ചെ​ലു​ത്താ​നും സി​ഡി​എ​സു​ക​ള്‍​ക്ക് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ക്ലാ​സ് ന​ട​ത്തും.
ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്ലാ​സി​ല്‍ പ്ര​ധാ​ന​മാ​യും കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റ് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പ​ഠി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​രം ക്ലാ​സു​ക​ള്‍ ല​ഭി​ക്കു​ന്ന​തോ​ടെ സി​ഡി​എ​സു​ക​ള്‍​ക്കു കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭാ​വി​യി​ല്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യും. അ​താ​ത് വാ​ര്‍​ഡി​ലെ റി​സോ​ര്‍​സ് പേ​ഴ്‌​സ​ണ്‍​മാ​രാ​ണ് ഇ​വ​ര്‍​ക്കാ​യി ക്ലാ​സ് എ​ടു​ക്കു​ക. ച​ട​ങ്ങി​ല്‍ കൗ​ണ്‍​സ​ല​ര്‍ കെ.​വി.​സു​ധാ​ക​ര​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി. രേ​ണു​ക, എം.​മി​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.