ബാ​വി​ക്ക​രയിൽ ത​ട​യ​ണ​യോ​ടൊ​പ്പം ട്രാ​ക്‌​ട​ർ​വേയും
Monday, December 10, 2018 1:53 AM IST
കാ​സ​ർ​ഗോ​ഡ്: പ​യ​സ്വി​നി പു​ഴ​യി​ൽ ബാ​വി​ക്ക​ര ത​ട​യ​ണ​യോ​ടൊ​പ്പം ട്രാ​ക്‌​ട​ർ​വേ നി​ർ​മാ​ണ​ത്തി​ന‌് അ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ‌് തീ​രു​മാ​നം.​നി​ല​വി​ലു​ള്ള ഡി​സൈ​ൻ പ്ര​കാ​രം പ​ണി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഒ​രു​ഭാ​ഗ​ത്തു​കൂ​ടി വെ​ള്ളം കു​ത്തി​യൊ​ഴു​കാ​നും പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​ത്ത​ട്ടി​ലെ ബെ​ഡ് ലെ​വ​ൽ കോ​ൺ​ക്രീ​റ്റ് ഒ​രേ ഉ​യ​ര​ത്തി​ലാ​ക്കി ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്തി പ്ര​വൃ​ത്തി ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ, ജി​ല്ലാ ആ​സ്ഥാ​നം, ചെ​ങ്ക​ള, മു​ളി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ‌് ബാ​വി​ക്ക​ര ത​ട​യ​ണ. ത​ട​യ​ണ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും ട്രാ​ക്ട​ർ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും നി​വേ​ധ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു‌. തു​ട​ർ​ന്നാ​ണ‌് മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ യോ​ഗം വി​ളി​ച്ച​ത‌്. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്, ജ​ല​വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി ടി​ങ്കു ബി​ശ്വാ​സ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ ജോ​ഷി, ജാ​സ്മി​ൻ ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ റ​ഹി​മാ​ൻ, എം​ഡി ജാ​നി​ഫ്- എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.