ഗ​താ​ഗ​ത​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന: മു​ഖ്യ​മ​ന്ത്രി
Tuesday, January 15, 2019 11:18 PM IST
കൊല്ലം: ഗ​താ​ഗ​ത​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കി​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

കൊ​ല്ലം ബൈ​പാ​സ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​യേ​റ്റ ഘ​ട്ട​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ക്ക​വെ കേ​ര​ള​ത്തി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു വ​രു​ന്നി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ വി​മ​ര്‍​ശ​ന​ത്തെ പൂ​ര്‍​ണ​മാ​യും മാ​റ്റി മ​റി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഗ​താ​ഗ​ത വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യ​ത്.

റോ​ഡ് വി​ക​സ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​താ വി​ക​സ​നം മാ​ത്ര​മ​ല്ല തീ​ര​ദേ​ശ-​മ​ല​യോ​ര ഹൈ​വേ​ക​ള്‍ കൂ​ടി നി​ര്‍​മി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം കോ​വ​ളം-​ബേ​ക്ക​ല്‍ ജ​ല​പാ​ത​യും 2020ല്‍ ​പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​നം ഒ​രു ധ​ന​സ്രോ​ത​സാ​യി രൂ​പീ​ക​രി​ച്ച കി​ഫ്ബി​യി​ല്‍ നി​ന്നാ​ണ് ഇ​തി​നെ​ല്ലാ​മു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.

വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് നി​ല​കൊ​ണ്ട​ത്. ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മു​ന്നി​ട്ടു നി​ന്ന ജ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.