സ്പെ​ക്‌ട്രം തൊ​ഴി​ൽ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 16, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ൻ​സി​വി​ടി അം​ഗീ​കൃ​ത ഐ​ടി​ഐ​ക​ളി​ൽ നി​ന്നും തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കാ​യി ക​ൽ​പ്പ​റ്റ കെ​എം​എം ഗ​വ.​ഐ​ടി​ഐ​യി​ൽ ‘സ്പെ​ക്‌ട്രം- 2019’ തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. 82 പേ​ർ​ക്ക് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി.
ജി​ല്ല​യി​ലെ സ്വ​കാ​ര്യ ഐ​ടി​ഐ ക​ളി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ 287 ഉ​ദ്യോ​ഗാ​ർ​ഥിക​ളാ​ണ് തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. നി​യ​മ​നം ല​ഭി​ച്ച​വ​രെ കൂ​ടാ​തെ 90 പേ​രെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഓ​ട്ടോ​മൊ​ബൈ​ൽ, ക​ണ്‍​സ്ട്ര​ക‌്ഷ​ൻ, ഹോ​സ്പി​റ്റാ​ലി​റ്റി, ഇ​ല​ക്‌ട്രിക്ക​ൽ, ടെ​ക്സ്റ്റൈ​ൽ തു​ട​ങ്ങി മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 29 സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നൈ​പു​ണ്യ വി​ക​സ​ന​വും തൊ​ഴി​ൽ വി​ക​സ​ന സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ര​ദ​ർ മാ​ത്യു തോ​ട്ടു​പു​റം, കെ. ​പ്ര​ദീ​പ്കു​മാ​ർ, ക​ൽ​പ്പ​റ്റ ഗ​വ.​ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് പോ​ൾ വാ​ഴ​പ്പി​ള്ളി, പി.​എ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.